Thursday 17 April 2014

കൂർത്ത വേലികൾ ചാടിക്കടന്ന് 
ഓടുന്പോഴും ആ പുഷ്പങ്ങൾ 
ഞാൻ മാറോടടക്കിപ്പിടിച്ചു.

ഒടുവിൽ ചേറുപറ്റിയ കാലുകളുമായി 
ഞാൻ നിന്നെ സമീപിച്ചു.
നിർവികാരയായി അതേറ്റു വാങ്ങുന്പോഴും 
അതിന്റെ നിറങ്ങള നീ കാണാതെ പോയി,
അതിനെന്റെ ഹൃദയത്തിന്റെ നിറമായിരുന്നു.

പിന്നീട് നീ അതെടുത്ത് 
ജനലപാളികൾക്കിടയിലൂടെ വലിച്ചെറിയുന്പോഴും 
എന്റെ നെഞ്ചിലെ ചൂട് 
അതിൽ നിന്നും വിട്ടു പോയിരുന്നില്ല...
അവൾക്കു വേണ്ടിയായിരുന്നു
ഞാനത്രെയും മുടക്കിയത്,
എന്നെ സംബന്ധിച്ച്‌
യാതൊരു പ്രയോജനമില്ലാതിരുന്നിട്ടു കൂടെ,,
അവൾക്കു വേണ്ടി മാത്രം......

എന്നിലെ നഷ്ട്ടബോധം
എന്നെയൊരു ഭ്രാന്തനാക്കിയിരുന്നെങ്കിൽ,
യെന്നാശിച്ചു പോകുന്നു ഞാൻ 
കാതങ്ങൾക്കപ്പുറത്ത് ദിശയറിയാതെ
സാഗരത്തിൽ ഒറ്റപ്പെട്ട പായ്ക്കപ്പലെന്ന പോലെ
എങ്ങോടാണീ യാത്ര?
എവിടെയാണെന്റെ ലക്‌ഷ്യം?
കാലമാകുന്ന ചക്രത്തിൽ 
നിന്നുമുണരുന്ന ആ നഷ്ട സംഗീതം 
കേട്ടു കൊണ്ട് ഞാനീ മടിതട്ടിൽ 
ഒരൽപ്പനേരം തല വെച്ചു കൊള്ളട്ടെ....
ചില്ല് കൂട്ടിലെ വർണ്ണമത്സ്യത്തെപ്പോലെ
ഞാനും ബന്ധനസ്ഥനായിരുന്നു,
അതിനു ചുറ്റുമുള്ള ചങ്ങലകൾ
കാണാതിരുന്ന നീ
എന്നിൽ മുറുകിയിരിക്കുന്ന
ചങ്ങലയും കാണാതെ പോയി ....
പകര്ന്നു തരൂ നിന്നിലെ
സ്വപ്നങ്ങളിൽ നിന്നൊരൽപ്പം,
യൗ വ്വനത്തിന്റെ വിരക്തികളിൽ നിന്നും
ജീവിത വ്യവഹാരത്തിന്റെ
കെട്ടുമാറാപുകളിൽ നിന്നും
എന്റെ മുറിയിലെ ചുമർചിത്രതിലെ
അസ്തമയ സൂര്യനിലേക്കു പറക്കുന്ന
പക്ഷികളിലോന്നായി ഞാനും പറക്കട്ടെ...